മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ മുഖ‍്യ പ്രതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ചെമ്മാട് നിന്നും അനധികൃത സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തു. പ്രതിയായ ഹാരിസ് ടി.എ. ആണ് മഞ്ചേരിയില്‍ നിന്നും എൻഐഎയുടെ വലയിലായത്. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 10 ആയി.

സ്ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങിയതില്‍ പ്രധാന ആസൂത്രകനാണ് ഇയാളെന്നാണ് എൻഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 2026 ഫെബ്രുവരി 7ന് മലപ്പുറത്തെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ ഹോളോ ബ്രിക്സ് കമ്പനിയില്‍ പാർക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നും 89,600 ഡിറ്റനേറ്റർ സ്റ്റിക്കുകള്‍, 10,500 നോണ്‍ ഇലക്‌ട്രിക് ഷോക്ക് ട‍്യൂബുകള്‍ എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.

അന്ന് ലോറി തടഞ്ഞു നിർത്തി മൂന്നു പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് ലൈസൻസോ, സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകാനുള്ള അനുമതിയോ ഉണ്ടായിരുന്നില്ല. പിന്നീട് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളില്‍ 19 ഇടങ്ങളില്‍ എൻഐഎ റെയ്ഡ് നടത്തി. ഓഗസ്റ്റ് 7ന് കർണാടകയിലെ വിജയപുരയില്‍ നിന്നും മൂന്ന് പ്രതികളെ കൂടി എൻഐഎ പിടികൂയിരുന്നു. ഇതിനു പിന്നാലെയാണ് ഹാരിസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈവശം വച്ചതും കടത്തിയതിനെ പറ്റിയും അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ‍്യക്തമാക്കി.

SUMMARY: Prime accused arrested in the case involving the recovery of explosives in Malappuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന്...

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വർ...

ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് 18 യുഡി.എഫ് 19 സീറ്റുകളില്‍ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി...

Related Articles

Popular Categories