കേരളത്തിൽ മഴ ശക്തമാകും ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലയിലെ മണിമല നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമടക്കം സാധ്യതയുള്ളതിനാലാണ് ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീര പ്രദേശത്ത് താമസിക്കുന്നവരും മലയോര ഗ്രാമങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. അറബികടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മര്‍ദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് തീരത്തിനു സമീപവും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരും.

<BR>
TAGS : RAIN UPDATES
SUMMARY : Rain will be heavy in Kerala; Yellow alert eight districts today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി....

കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ); വിവരശേഖരണം ഇന്ന് അവസാനിക്കും

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിയിൽ വീടുതോറുമുള്ള...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് ഉജ്ജ്വല തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം...

ചിക്കബെല്ലാപുരയില്‍ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കര്‍ണാടക ആർടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി...

എ.എസ്. പാളയ സാന്ത്വനം ഓണച്ചന്ത 23 മുതൽ

ബെംഗളൂരു: അന്നസാന്ദ്ര പാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത 23 മുതൽ 25...

Related Articles

Popular Categories