ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ലഹർ സിംഗ് സിറോയ എംപി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരളസമാജം പ്രസിഡന്റ് ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ എന്നിവരുടെ നേതൃത്വത്തിൽ മത്സരിച്ചു വിജയിച്ച എല്ലാ ഭാരവാഹികളേയും ചടങ്ങിൽ ആദരിച്ചു.
കേരള സമാജം ഐഎഎസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാർ ഐആർഎസ്, മുന്‍ എംഎൽഎ ഐവാൻ നിഗ്ലി, മുൻ കോർപ്പറേറ്റർ സുരേഷ് വി, കേരളസമാജം ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, മുൻ പ്രസിഡന്റ്മാരായ ചന്ദ്രശേഖരൻ നായർ, പി ദിവാകരൻ, സോൺ കൺവീനർ ബിനു, കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, ദൂരവാണിനഗർ കേരള സമാജം പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി ഡെന്നിസ് പോൾ, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, ട്രഷറർ സതീഷ്, വിജനപുര അയ്യപ്പക്ഷേത്രം പ്രസിഡന്റ് ബാലകൃഷ്ണ പിള്ള തുടങ്ങിയവർ സംബന്ധിച്ചു.
SUMMARY: Reception for Kerala Samajam office bearers
SUMMARY: Reception for Kerala Samajam office bearers














