
ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തിന്റെ സമീപ സ്ഥലങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 8.30 മുതൽ 10.30 വരെ കബ്ബൺ റോഡിൽ ബിആർവി ജംക്‌ഷനും കാമരാജ് റോഡ് ജംക്‌ഷനും ഇടയിൽ ഗതാഗതം അനുവദിക്കില്ല. എംജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് സർക്കിൾ വരെ, കബ്ബൺ റോഡ്, സിടിഒ സർക്കിൾ, കെആർ ജംക്‌ഷൻ, സെൻട്രൽ സ്ട്രീറ്റ് (ശിവാജി നഗർ ബസ് സ്റ്റാൻഡ് വരെ) എന്നിവിടങ്ങളിൽ പാർക്കിങ്ങ് നിരോധിച്ചിട്ടുണ്ട്.
SUMMARY: Republic Day celebrations; Traffic restrictions on M.G. Road sections tomorrow














