പ്രമുഖ മാധ്യമപ്രവര്‍ത്തകൻ മാര്‍ക്ക് ടുള്ളി അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടുള്ളി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 22 വർഷക്കാലം ബിബിസിയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായിരുന്ന മാർക് ടുള്ളിയെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാർക് അന്തരിച്ച വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായ സതീഷ് ജേക്കബ് ആണ് പുറത്തുവിട്ടത്. 1935-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ടുള്ളി, ബ്രിട്ടനിലെ വിദ്യാഭ്യാസത്തിന് ശേഷം 1964-ലാണ് ബിബിസിയില്‍ ചേരുന്നത്. തുടർന്ന് ഏകദേശം 22 വർഷത്തോളം ബിബിസിയുടെ ഡല്‍ഹി ബ്യൂറോ ചീഫായി അദ്ദേഹം പ്രവർത്തിച്ചു.

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയില്‍ നിന്ന് മാറിനിന്നെങ്കിലും പിന്നീട് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാമൂഹിക രംഗത്തെയും മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ വധം, സിഖ് വിരുദ്ധ കലാപം, രാജീവ് ഗാന്ധി വധം തുടങ്ങിയ നിർണായക നിമിഷങ്ങളില്‍ ബിബിസിയുടെ വിശ്വസനീയമായ മുഖമായിരുന്നു അദ്ദേഹം.

ബിബിസിയില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം ഇന്ത്യയില്‍ തന്നെ താമസം തുടർന്നു. ഇന്ത്യൻ പത്രപ്രവർത്തനത്തിന് നല്‍കിയ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച്‌ രാജ്യം അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

SUMMARY: Prominent journalist Mark Tully passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ...

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി...

ഓടിക്കൊണ്ടിരുന്ന പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നുവീണു: യാത്രക്കാരിക്ക് പരുക്ക്

കാസറഗോഡ്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക്...

എക്സലോജിക് സിഎംആർഎൽ കേസ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡയറിയില്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന്...

യുപിഐ ഉപയോക്താക്കൾക്ക് ആശ്വാസം; 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ്...

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

റാങ്ക് പട്ടിക കാലാവധി നീട്ടല്‍; മന്ത്രിസഭാ ശിപാര്‍ശ തള്ളി പി എസ് സി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ...

Related Articles

Popular Categories