
ബെംഗളൂരു: റായ്ച്ചൂർ സിന്ദനൂർ-സിരുഗുപ്പ ദേശീയപാതയിൽ കണ്ണാരി ക്രോസിന് സമീപം രണ്ട് ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു.
സുന്യാലയ (40), രംഗനാഥ കല്ലൂർ (15), സിരഗുപ്പ ചല്ലേകഡ്‌ലൂർ സ്വദേശി ഹരി (36), അഡോണിസ്വദേശി മല്ലയ്യ മദുരി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.
സിന്ദനൂരിൽ നിന്ന് സിരുഗുപ്പയിലേക്ക് ആടുകളെ കയറ്റി വരികയായിരുന്ന ലോറി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ മൂന്നുപേരെ സിന്ധനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: Road accident in Raichur; Five dead, three seriously injured














