ബെംഗളൂരു: മൈസൂരുവിലെ ബില്ലിക്കരെയില്‍ കഴിഞ്ഞ വര്‍ഷം വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 72 ഗ്രാം സ്വർണാഭരണങ്ങളും 93,000 രൂപയും കവർന്ന കേസില്‍ രണ്ടു മലയാളി യുവാക്കള്‍ അറസ്റ്റിലായി. പാലക്കാട് പട്ടാമ്പി താലൂക്കിലെ കുമ്പിടി വില്ലേജിലെ മന്ദംകയിൽ വീട്ടിൽ എം. ജിഷ്ണു രാജഗോപാൽ (31), കുന്നത്തൂർമേട് ചിറക്കൽ സ്വദേശി എസ്. ആകാശ് (29) എന്നിവരാണ് അറസ്റ്റിലായത്.
മനുഗനഹള്ളിയിലെ നിസർഗ പാരഡൈസ് ലേഔട്ടിൽ താമസിക്കുന്ന എൻ. ശിവകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 2025 നവംബർ 21-നാണ് സംഭവം. കേസ് അന്വേഷിക്കുന്ന ബില്ലിക്കരെ പോലീസ് സംഘം പാലക്കാട്ടെത്തിയാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
SUMMARY: Robbery in Mysuru; Malayali youths in trouble
















