ശബരിമല സ്വർണക്കൊള്ള; നിർ‌ണായക നീക്കവുമായി ഇഡി,​ 1.3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു, ഒരുകിലോയുടെ സ്വർണക്കട്ടിയും പിടിച്ചു

0
154

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യില്‍ നിർ‌ണായക നീക്കവുമായി ഇഡി,​ ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ കേസിലെ പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കൾ ഇ. ഡി മരവിപ്പിച്ചു.സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തെ​ന്നും ഇ​ഡി അ​റി​യി​ച്ചു. സ്വ​ർ​ണ ക​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം ചെ​മ്പാ​ക്കി​യ രേ​ഖ​യും റെ​യ്‌​ഡി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. 2019 നും 2024 ​നും ഇ​ട​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഇ​ഡി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യ​ത്. കൊച്ചി സോണൽ ഓഫീസിലെ ഇ.ഡി ഉദ്യോഗസ്ഥരാണ് കേരളം,​ തമിഴ്നാട്,​ കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുതിർന്ന ഉദ്യോഗസ്ഥർ. മുൻ ക്ഷേത്ര ഭരണാധികാരികൾ,​ സ്വകാര്യ സ്പോൺസർമാർ,​ ജുവലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം.
SUMMARY: Sabarimala gold robbery; Assets worth Rs 1.3 crore frozen, one kilo gold bar seized

LEAVE A REPLY

Please enter your comment!
Please enter your name here