ശബരിമല സ്വര്‍ണക്കൊള്ള കേസ്: നടന്‍ ജയറാമിന് ഇഡി സമന്‍സ്, ചൊവ്വാഴ്ച ഹാജരാകണം

കൊച്ചി: ശബരിമല സന്നിധാനത്തെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ ജയറാമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അടുത്ത ചൊവ്വാഴ്ച (ഫെബ്രുവരി 17) കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. നേരത്തെ കേസുമായി ബന്ധപ്പെട്ട് ജയറാമിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യം ചെയ്തിരുന്നു.

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ പതിപ്പിക്കാനുള്ള സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് താരത്തിന് തിരിച്ചടിയായത്.

താൻ കടുത്ത അയ്യപ്പ ഭക്തനാണെന്നും ഒരു വിശ്വാസി എന്ന നിലയിൽ മാത്രമാണ് വീട്ടിൽ നടന്ന പൂജയിൽ പങ്കെടുത്തതെന്നുമാണ് ജയറാം നേരത്തെ നൽകിയ മൊഴി. ഉണ്ണിക്കൃഷ്ണൻ പോറ്റി തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും താൻ ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്വർണപ്പാളികൾ എവിടെ നിന്നാണ് വന്നതെന്നോ അത് എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ തനിക്ക് അറിയില്ലെന്നും ജയറാം സിറ്റിംഗ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ജയറാമിന് എന്തെങ്കിലും പങ്കുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് പോലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകൾ കൂടി അന്വേഷിക്കുന്ന ഇഡി, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ദീർഘകാലത്തെ പരിചയത്തെ ഗൗരവമായാണ് കാണുന്നത്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അടുത്തിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
SUMMARY: Sabarimala gold theft case: ED summons actor Jayaram, asks him to appear on Tuesday

Hot this week

ഹോര്‍മുസിന് സമീപം ഒമാൻ തീരത്ത് ഓയില്‍ ടാങ്കറിന് ആക്രമണത്തില്‍ തീപിടിച്ചു; 24 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ഡൽഹി: തിങ്കളാഴ്ച ഒമാന്‍ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍...

പാലക്കാടൻ കൂട്ടായ്മ പരിസ്ഥിതിദിനാചരണം

ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മയുടെ യുവജനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു....

അയ്യപ്പ ചരിതം അരങ്ങേറി

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, കെ.ജി...

എ.ഐ.സി.സി സെക്രട്ടറി സൂരജ് ഹെഗ്ഡെ അന്തരിച്ചു

ബെംഗളൂരു: എഐസിസി സെക്രട്ടറിയും കർണാടക സർക്കാരിന്റെ ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാനുമായ...

വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം: എട്ട് തൊഴിലാളികള്‍ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ എട്ട് പേർ...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രഭാമണ്ഡലം പരിശോധിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍....

മെെസൂരു കേരളസമാജം കുടുംബസംഗമം

ബെംഗളൂരു: മെെസൂരു കേരളസമാജം കുടുംബസംഗമം 2K26ന്‍റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി.എസ്...

Related Articles

Popular Categories