തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. മെഡിക്കൽ പരിശോധ പൂർത്തിയാക്കി തന്ത്രിയെ കോടതിയിൽ ഹാജരാക്കാനായി കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന.
SUMMARY: Sabarimala gold theft case; Thantri says he has done nothing wrong














