റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്. ഗ്രാന്‍ഡ് മുഫ്തിയുടെ മരണത്തോടെ ശാസ്ത്രം, ഇസ്‌ലാം, മുസ്‌ലിംകള്‍ എന്നിവയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ വിശിഷ്ട പണ്ഡിതനെയാണ് നഷ്ടമായതെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. അസർ നമസ്‌കാര ശേഷമായിരിക്കും നമസ്‌കാരം. ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ ഭരണാധികാരിയുടെ പ്രത്യേക നിർദേശമുണ്ട്.
SUMMARY: Saudi Grand Mufti Sheikh Abdulaziz Al-Sheikh passes away