ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. 2006 മേയിലാണ് കൊലപാതകം നടന്നത്.
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിടുകയായിരുന്നു. മൃതദേഹം അഴുകിയെന്ന് ഉറപ്പാക്കിയതിനുശേഷം എല്ലുകള്‍ കത്തിച്ചു. ശേഷം അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി സംസ്‌കരിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴിയിലുള്ളത്.
ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിനെത്തിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ തണ്ണീർമുക്കത്തും ഉപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തും. വ്യാജരേഖ ചമച്ച് ബിന്ദുവിന്റെ സ്ഥലം വില്‍പന നടത്തിയതിന് സെബാസ്റ്റ്യൻ നേരത്തെ അറസ്റ്റിലായിരുന്നു.
SUMMARY: Sebastian’s statement in Bindu Padmanabhan murder case released