വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
150 ലധികം പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് റോബ്‌സണ്‍ കൗണ്ടി ഷെരീഫ് ബര്‍ണിസ് വില്‍ക്കിന്‍സ് പറഞ്ഞു. എന്നാല്‍ പോലീസ് എത്തുമ്പോള്‍ മിക്കവരും പോയിരുന്നതായും ബര്‍ണിസ് പറഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതെ ഉള്ളുവെന്നും വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ബര്‍ണിസ് പറഞ്ഞു.
SUMMARY: Shooting during weekend party in America; Two people were killed, 11 people were seriously injured
SUMMARY: Shooting during weekend party in America; Two people were killed, 11 people were seriously injured














