
മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പോലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്‍റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്.ശനിയാഴ്ച രാത്രി വൈകിയാണ് രോഹിത് ഷെട്ടിയുടെ ജുഹു റെസിഡന്‍സിന് പുറത്ത് വെടിവെയ്പ്പുണ്ടായത്.
പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടക്കുമ്പോൾ ഷെട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വസതിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ജുഹു പൊലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഷെട്ടിയുടെ റെസിഡൻഷ്യൽ ടവറിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ രോഹിത് ഷെട്ടിയും കുടുംബവും പ്രതികരിച്ചിട്ടില്ല. ഗോൾമാൽ, സിങ്കം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.
SUMMARY: Shooting outside Bollywood director Rohit Shetty’s house














