വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടം കണ്ടെത്തി; ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി സംശയം

ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. ബെലഗാവി സൗന്ദട്ടി താലൂക്ക് സ്വദേശിയായ ദാക്ഷായിണി എന്ന 57 കാരിയുടെതാണ് അസ്ഥികൂടമെന്നും ഏകദേശം ഒരു വർഷം മുമ്പ് ഇവര്‍ മരിച്ചതായി സംശയിക്കുന്നതായും ബാഗൽഗുണ്ടെ പോലീസ് അറിയിച്ചു.

ഓഗസ്റ്റ് ഏഴിനാണ് ഹവാനൂർ ലേഔട്ടിലെ വീട്ടിൽ നിന്ന് സംഭവം റിപ്പോർട്ട് ചെയ്തത്. ദാക്ഷായിണി ഏറെക്കാലമായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. 2005ൽ മകൻ മരിച്ചതിന് ശേഷം ദാക്ഷായിണിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി സഹോദരൻ മഹേഷ് ബസപ്പ പോലീസിന് മൊഴി നൽകി.

മകന്റെ മരണത്തിന് ശേഷം ദാക്ഷായിണിയുടെ ജീവിതസാഹചര്യങ്ങളിൽ മാറ്റമുണ്ടായതായും തുടർന്ന് കുടുംബാംഗങ്ങളുമായുള്ള ബന്ധം പരിമിതമായിരുന്നതായുമാണ് പോലീസിന് ലഭിച്ച വിവരം. പിന്നീട് അവർ ബെംഗളൂരുവിലും ശിവമൊഗ്ഗയിലുമായി താമസിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

എന്നാൽ മരണകാരണം എന്താണെന്നും എന്നാണ് മരണം സംഭവിച്ചതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വീട്ടിലും പരിസരത്തും പരിശോധന നടത്തിയ പോലീസ് ബന്ധുക്കളിൽ നിന്നും സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അസ്ഥികൂടാവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. ബാഗൽഗുണ്ടെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
SUMMARY: Skeleton of middle-aged woman found inside house in Bengaluru; suspected to be about a year old

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories