ന്യൂഡൽഹി: ഡൽഹിയില്‍ ബസപകടത്തില്‍ രണ്ട് യാത്രക്കാർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു.കരോൾ ബാഗിന് സമീപം പുലർച്ചെ 1.10 ഓടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്ന് വന്ന സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. 25 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
#Delhi– In the tragic Karol Bagh accident, a large sleeper tourist bus lost control and overturned. There were approximately 35 to 38 passengers on board. Many died and dozens were injured. pic.twitter.com/PXrEvwku1Q
— Siraj Noorani (@sirajnoorani) March 25, 2026
രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Sleeper bus overturns in Delhi: 2 dead, 23 injured















