പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ ലക്ഷണങ്ങള്‍ ഉണ്ട്. മാരകമായ രീതീയില്‍ കൈക്ക് കടിയേറ്റ വിശാലം ചികില്‍സയിലാണ്. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
പ്രദേശത്ത് കമ്മാന്തറയില്‍ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധ ലക്ഷണങ്ങളുണ്ടെന്ന സംശയത്തിലാണ്. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരുന്ന പശുക്കുട്ടിയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചത്.
SUMMARY: Stray dog that bit bedridden housewife confirmed to be infected with rabies














