കണ്ണൂർ: വിദ്യാര്‍ഥിനി കോളജില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ ജേക്കബ് (19) ആണ് മരിച്ചത്. രാവിലെ കോളജില്‍ എത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി ക്ലാസില്‍ കുഴഞ്ഞ് വീണത്.
ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൈബര്‍ സെക്യൂരിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ കാരാമയില്‍ ചാക്കോച്ചന്റെ മകളാണ്.
SUMMARY: Student collapses and dies in college