ബെംഗളൂരു: നെലമംഗല കേരളസമാജം എല്ലാ വർഷവും നടത്തി വരുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നെലമംഗല അംബേദ്കർ നഗരി, ദാനോജി പാളയ സർക്കാർ സ്കൂളുകളിൽ നടന്നു. ജോസ് ഗിരി എജുക്കേഷണൽ ട്രസ്റ്റാണ് കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർചെയ്തത്. ട്രസ്റ്റ് ചെയർമാനും സമാജം നിർവാഹകസമിതി അംഗവുമായ ജിതിൻ കെ. ജോസ് ചടങ്ങിന് നേതൃത്വംനൽകി. എ.വി. ഗോപാൽ, സമാജം സെക്രട്ടറി മിനി നന്ദകുമാർ, കൺവീനർ ഉതുപ്പ് ജോർജ്, രക്ഷാധികാരികളായ യു.എൻ. രവീന്ദ്രൻ, വൈ. ജോർജ്, ബിജു ചുങ്കത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: Study materials distributed
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














