Wednesday, March 11, 2026
26 C
Bengaluru

രാജ്യത്താദ്യമായി ദയാവധത്തിന് അനുമതി; 13 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി

ഡല്‍ഹി: രാജ്യചരിത്രത്തില്‍ ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 13 വർഷമായി കോമയില്‍ കഴിയുന്ന നോയിഡ സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍, എന്നിവരടങ്ങിയ ബെഞ്ചാണ് മകന് ദയാവധം നല്‍കണമെന്ന ഹരീഷിന്റെ പിതാവിന്റെ ആവശ്യം പരിഗണിച്ചത്.

അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. കഴിഞ്ഞ പതിമൂന്ന് വർഷമായി കോമയിലാണ് ഹരീഷ് റാണ. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചണ്ഡിഗഡില്‍ സിവില്‍ എൻജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ഓഗസ്റ്റ് 20ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീഴുകയായിരുന്നു.

ഇതോടെ ഹരീഷ് റാണയുടെ ശരീരം തളർന്നു. നിലവില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ആണ് ഹരീഷ് റാണ. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ദയാവധം അപേക്ഷിച്ച്‌ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും കോടതിയെ അറിയിച്ചു. 2018ല്‍ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ച്‌ ദയാവധം നടപ്പാക്കാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും കോടതി നല്‍കി.

SUMMARY: Supreme Court allows euthanasia of Harish Rana, who has been unconscious for 13 years

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏജന്റിനെതി​രെ കേസ്​

ബെംഗ​ളൂ​രു: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ്  ഉപഭോക്താവിനെ...

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ...

അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നിയന്ത്രണം 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാല്‍ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി...

കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ മൂന്നാംഘട്ട റമദാന്‍ കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഏര്‍പ്പെടുത്തിയ റമദാന്‍ കിറ്റുകൾ ബെംഗളൂരു...

ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ബെംഗ​ളൂ​രു: റൂ​ഹാ​നി ഇ​ജ്തി​മ​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്നു. ശിവാജി...

Topics

മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏജന്റിനെതി​രെ കേസ്​

ബെംഗ​ളൂ​രു: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ്  ഉപഭോക്താവിനെ...

പശ്ചിമേഷ്യൻ സംഘർഷം; ബെംഗളൂരുവില്‍ 21 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടര്‍ന്നു വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ബെംഗളൂരു...

കബ്ബൺ പാർക്ക് ബാലഭവനിൽ വിദ്യാർഥികൾക്ക് അവധിക്കാല ക്യാംപ്

ബെംഗളൂരു: കബ്ബൻ പാർക്ക് ബാലഭവൻ സൊസൈറ്റി സംഘടിപ്പിക്കുന്ന  വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ്...

പാചകവാതക ക്ഷാമം; ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ബെംഗളൂരു: പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചക വാതക സിലിൻഡർ ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ...

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ബെംഗളൂരുവില്‍ 17 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള...

മെട്രോ യെലോ ലൈനിലെ കൂടുതല്‍ സ്റ്റേഷനുകളില്‍ നിന്ന് ബിഎംടിസിയുടെ ഫീഡർ ബസ് 

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ യെലോ ലൈനിലെ കൂടുതൽ സ്റ്റേഷനുകളില്‍...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: തൃശൂർ സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ ദിലീപിന്റെയും...

യൂത്ത് ലീഗ് നേതാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: യൂത്ത്‍ലീഗ് പുതുച്ചേരി സംസ്ഥാന മുൻ സെക്രട്ടറിയും കെഎംസിസി നേതാവുമായ ഗ്രാമത്തിയിലെ...

Related News

Popular Categories

You cannot copy content of this page