അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച്‌ പണം സമ്പാദിച്ചെന്ന് ആരോപണം: ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച്‌ പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ് നടിക്കെതിരെ കേസെടുത്തിരുന്നത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കേസ്. ഐടി നിയമത്തിലെ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമായിരുന്നു കേസ്.

എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടാണെന്നും പോലീസിനോട് ഹൈക്കോടതി ചോദിച്ചു. പാലേരി മാണിക്യം, രതിനിര്‍വേദം, ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ്, ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രം എന്നീ ചിത്രങ്ങളാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു.

അതേസമയം ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുൻനിർത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്.

മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. കാമസൂത്ര പരസ്യം, പലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകള്‍ എന്നിവയില്‍ ശ്വേത മേനോൻ ‘ഇന്റിമേറ്റ്’ ആയി അഭിനയിച്ചിട്ടുണ്ടെന്നും അതിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലുമൊക്കെ പ്രചരിക്കുന്നു എന്നിങ്ങനെയാണ് ആരോപണങ്ങള്‍ ഉയർന്നത്.

SUMMARY: High Court quashes case against Shweta Menon, alleging that she earned money by acting in pornographic films

Hot this week

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനയുടെ പുതിയ മേധാവി, അധികാരമേൽക്കുക ജൂൺ 30ന്

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി....

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

Related Articles

Popular Categories