Wednesday, March 25, 2026
30.6 C
Bengaluru

മതം മാറിയാൽ പട്ടികജാതി പദവിയില്ല; സംവരണവും പരിരക്ഷയും നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ക്രിസ്‌തു മതം സ്വീകരിച്ച പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് എസ്.സി/എസ്.ടി നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. പരിവർത്തിത ക്രൈസ്‌തവരാകുന്നതോടെ എസ്.സി/എസ്.ടി പദവി നഷ്‌ടപ്പെടുമെന്നും സുപ്രീംകോടതി പറഞ്ഞു. 1950-ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ പട്ടികജാതി പദവി നിലനിൽക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്

മറ്റ് മതങ്ങളിലേക്ക് മാറിയാൽ സംവരണം, മറ്റ് ആനുകൂല്യങ്ങൾ, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ (SC/ST Act) പരിരക്ഷ എന്നിവ ലഭിക്കില്ല. ഒരാൾ മതം മാറിയാൽ അയാളുടെ ജനനം പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതിക്കാരനായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

ആന്ധ്ര സ്വദേശിയായ പാസ്റ്റർ ചിന്താട ആനന്ദ് നൽകിയ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് ഈ വിധി വന്നത്. തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആനന്ദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ക്രിസ്തുമതം സ്വീകരിച്ച പാസ്റ്ററായതിനാൽ ആനന്ദിന് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇതാണ് ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതിയും ശരിവെച്ചിരിക്കുന്നത്.
SUMMARY: Supreme Court says Scheduled Caste status will not be lost if one changes religion; reservation and protection will be lost

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ്: ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ...

സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 345 രൂപ വര്‍ധിച്ച്‌ 13,445...

കനത്ത ചൂട്: 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്.  ഇന്ന്...

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കഴക്കൂട്ടം: നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭർത്താവിനെ കഴക്കൂട്ടം പോലീസ്...

Topics

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

പിങ്ക് ലൈനില്‍ സുരക്ഷാപരിശോധന ഒരാഴ്ചയ്ക്കകം; സർവീസ് മേയിൽ ആരംഭിക്കും 

ബെംഗളൂരു: കലേന അഗ്രഹാര മുതല്‍ നാഗവാര വരെ 21.24 കിലോമീറ്റര്‍ നീളുന്ന...

ബെംഗളൂരുവി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ബാഗലൂരിൽ ഉടമയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക്...

ബെംഗളൂരുവിലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ ബി​യ​ർ കു​ടി​ച്ച് ബൈ​ക്കില്‍ ഉല്ലാസയാത്ര; മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ൽ

ബെംഗളൂരു: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ...

ചന്നപട്ടണയിലെ ബസപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു 

ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കു വന്ന സ്വകാര്യ ബസ് മൈസൂരുവിനു സമീപം ചന്നപട്ടണ...

ചന്നപട്ടണക്ക് സമീപം കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; 4 മലയാളികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിന് സമീപം ചന്നപ്പട്ടണ മദ്ടൂരില്‍ കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ്...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ...

ബെംഗളൂരുവില്‍ വാഹനാപകടം; മൂന്ന് സ്ത്രീകൾ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തുള്ള റാണി ക്രോസിന് സമീപം...

Related News

Popular Categories

You cannot copy content of this page