ബെംഗളൂരു: വാഹനമോഷണക്കേസില്‍ മലയാളി യുവാവ് മംഗളൂരുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം വർക്കല സ്വദേശി ഹംസയാണ് (കുപ്പിക്കണ്ടം ഹംസ-29) സൂറത്കൽ പോലീസിന്റെ പിടിയിലായത്. സൂറത്കൽ കുളായിയിലെ വീട്ടിൽ നിന്ന് നിർത്തിയിട്ട പിക്ക്അപ്പ് ട്രക്ക്, അതേ പ്രദേശത്തുനിന്ന് ബൈക്ക് എന്നിവ ഇയാൾ മോഷ്ടിച്ചിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട ഇയാളെ പോലീസിന് സംശയം തോന്നിയതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്.
മംഗളൂരു ഫോറം മാളിനുസമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതായി പ്രതി സമ്മതിച്ചെന്ന് പേിലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മൊബൈൽ, വാഹന മോഷണങ്ങൾ ഉൾപ്പെടെ 17-ൽ പരം കേസുകൾ ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി. പ്രതിയിൽനിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.
SUMMARY: Suspect in car theft case arrested