
ഇടുക്കി: കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ടെമ്പോ ട്രാവലറിന് തീപിടിച്ചു. സഞ്ചാരികളെയുമായെത്തിയ വാഹനമാണ് കത്തി നശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.
യാത്രക്കാരുടെ ബാഗുകള്‍ കത്തി നശിച്ചു. എട്ടു പുരുഷൻമാരും നാല് സ്ത്രീകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. കമ്പത്തു നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
SUMMARY: Tempo Traveler carrying tourists catches fire














