ടെലഗ്രാമിനുള്ള താല്‍ക്കാലിക വിലക്ക് നീക്കി

ഡല്‍ഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കിയതോടെ പ്രമുഖ സമൂഹമാധ്യമ ആപ്പായ ടെലഗ്രാം ഇന്ത്യയില്‍ വീണ്ടും പ്രവർത്തനസജ്ജമായി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ടെലഗ്രാം വീണ്ടും ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ജൂണ്‍ 22 വരെയായിരുന്നു ടെലഗ്രാമിന് രാജ്യത്ത് പൂർണ വിലക്കേർപ്പെടുത്തിയിരുന്നത്.

വിലക്ക് നീക്കിയെങ്കിലും ഈ മാസം 30 വരെ ആപ്പിന് മേല്‍ ചില നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോർട്ടുകള്‍. നീറ്റ് യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായാണ് ടെലഗ്രാമിന് താല്‍ക്കാലിക വിലക്കേർപ്പെടുത്തിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രത്യേക ശുപാർശയെ തുടർന്നാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്.

മുൻ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചാ വിവരങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി വ്യാപകമായി പ്രചരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരീക്ഷക്കിടെ മുൻകരുതല്‍ എന്ന നിലയില്‍ ആപ്പ് ബ്ലോക്ക് ചെയ്യാൻ എൻടിഎ നിർദേശിച്ചത്.

പരീക്ഷകള്‍ അട്ടിമറിക്കാൻ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഐടി മന്ത്രാലയവും സുരക്ഷാ ഏജൻസികളും കർശന നിരീക്ഷണം തുടരുകയാണ്. ജൂണ്‍ 30ന് ശേഷമേ ആപ്പിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും പൂർണമായും നീക്കുകയുള്ളൂ.

SUMMARY: Temporary ban on Telegram lifted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

Related Articles

Popular Categories