Wednesday, March 25, 2026
30.6 C
Bengaluru

രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ ഇനി വേദനയില്ലാത്ത ലോകത്ത്…

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധം യാഥാർത്ഥ്യമായി. ഹരീഷ് റാണ എന്ന യുവാവാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഡൽഹി എയിംസിൽ മരണത്തിന് കീഴടങ്ങിയത്. 13വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റർ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ നീക്കം ചെയ്തിരുന്നു. ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രത്തിൽ ആദ്യമായാണ് സുപ്രീം കോടതി ഒരാൾക്ക് ദയാവധത്തിന് അനുമതി നൽകുന്നത്. അന്തസ്സായി മരിക്കാനുള്ള അവകാശവും ഏത് പൗരനുമു​ണ്ടെന്ന് ചൂണ്ടികാണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഹരീഷ് റാണയുടെ പിതാവാണ് മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല, മറിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നല്‍കിയത്.

ചണ്ഡീഗഡില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാർഥിയായിരുന്ന ഹരീഷ് റാണ, 2013 ലാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് ഗുരുതര പരുക്കേറ്റത്. ഹരീഷിനെ കൂടാതെ ഒരു മകനും മകളുമാണ് മാതാപിതാക്കള്‍ക്കുള്ളത്. കേസിൽ ഹരീഷിന്റെ മാതാപിതാക്കൾക്കായി മലയാളി അഭിഭാഷക രശ്മി നന്ദകുമാറാണ് ഹാജരായത്.

തലയ്ക്കുള്‍പ്പെടെ ഗുരുതരമായിപരിക്കേറ്റ് കഴിഞ്ഞ 13വർഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു 32കാരന്‍. സുഖംപ്രാപിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. മകന്റെ കിടപ്പില്‍ മനംനൊന്തും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന വിശ്വാസത്തിലുമാണ് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. 2018ലും 2023ലും അപേക്ഷ സുപ്രിംകോടതി നിരസിച്ചിരുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലെന്ന് സ്ഥിരീകരിക്കുന്ന പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീണ്ടും ഹരജി സമര്‍പ്പിച്ചതും കോടതി ദയാവധം അനുവദിച്ചതും.
SUMMARY: The country’s first euthanasia; Harish Rana is now in a world free from pain…

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ്: ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ...

സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 345 രൂപ വര്‍ധിച്ച്‌ 13,445...

കനത്ത ചൂട്: 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്.  ഇന്ന്...

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കഴക്കൂട്ടം: നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭർത്താവിനെ കഴക്കൂട്ടം പോലീസ്...

Topics

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

പിങ്ക് ലൈനില്‍ സുരക്ഷാപരിശോധന ഒരാഴ്ചയ്ക്കകം; സർവീസ് മേയിൽ ആരംഭിക്കും 

ബെംഗളൂരു: കലേന അഗ്രഹാര മുതല്‍ നാഗവാര വരെ 21.24 കിലോമീറ്റര്‍ നീളുന്ന...

ബെംഗളൂരുവി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ബാഗലൂരിൽ ഉടമയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക്...

ബെംഗളൂരുവിലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ ബി​യ​ർ കു​ടി​ച്ച് ബൈ​ക്കില്‍ ഉല്ലാസയാത്ര; മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ൽ

ബെംഗളൂരു: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ...

ചന്നപട്ടണയിലെ ബസപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു 

ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കു വന്ന സ്വകാര്യ ബസ് മൈസൂരുവിനു സമീപം ചന്നപട്ടണ...

ചന്നപട്ടണക്ക് സമീപം കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; 4 മലയാളികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിന് സമീപം ചന്നപ്പട്ടണ മദ്ടൂരില്‍ കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ്...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ...

ബെംഗളൂരുവില്‍ വാഹനാപകടം; മൂന്ന് സ്ത്രീകൾ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തുള്ള റാണി ക്രോസിന് സമീപം...

Related News

Popular Categories

You cannot copy content of this page