Friday, November 14, 2025
25.5 C
Bengaluru

നരഭോജി ചെന്നായയുടെ ആക്രമണം വീണ്ടും; ഉത്തർപ്രദേശിൽ 11 വയസുകാരി ഗുരുതരാവസ്ഥയിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണം വ്യാപകമാകുന്നു. ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികൾ അടക്കം ഒമ്പത് പേരെയാണ് ചെന്നായ കൊന്നത്. വീടിനുള്ളിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതിൽപ്പെടുന്നു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചെന്നായ്ക്കളുടെ ആക്രമണം കടുത്തതോടെ മേഖലയിൽ വലിയ പ്രതിഷേധം നടക്കുകയാണ്. നരഭോജി ചെന്നായ്‌ക്കളെ പിടികൂടാൻ ഓപ്പറേഷൻ ഭേഡിയ എന്ന പേരിൽ വനംവകുപ്പും ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് സംയുക്തമായി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. രാത്രി പട്രോളിംഗ് അടക്കം നടത്തുന്നുണ്ട്. ഇതിനിടെ അഞ്ച് നരഭോജി ചെന്നായ്ക്കളെ പിടികൂടുകയും ചെയ്തു. ചെന്നായ ആക്രമണം രൂക്ഷമായതോടെ ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങൾ നിശ്ചലമായ അവസ്ഥയിലാണ്. നാട്ടുകാർ ജോലിക്കോ കുട്ടികൾ സ്‌കൂളിലോ പോകുന്നില്ല. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനുമാണ് നിർദ്ദേശം.

അതേസമയം നരഭോജി ചെന്നായയുടെ ആക്രമണങ്ങൾ ഉത്തർപ്രദേശിൽ ഒരു പുതിയ സംഭവമല്ല. 1996ൽ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുൽത്താൻപൂർ, ജൗൻപൂർ എന്നിവിടങ്ങളിലും 60ൽ അധികം കുട്ടികൾ ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
<br>
TAGS : WOLF ATTACK | UTTAR PRADESH
SUMMARY : The man-eating wolf attacks again; 11-year-old girl in critical condition

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന്...

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎല്‍എ; ഗായിക മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്

പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ...

ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ...

‘വൃക്ഷങ്ങളുടെ മാതാവ്’ പത്മശ്രീ സാലുമരദ തിമ്മക്ക വിടവാങ്ങി, അന്ത്യം 114-ാം വയസിൽ

ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക...

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി...

Topics

ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ സ​ഫാ​രി​ക്കി​ടെ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം; വി​നോ​ദ സ​ഞ്ചാ​രി​ക്ക് പ​രുക്ക്

ബെംഗളൂരു: ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പരുക്ക്. ചെ​ന്നൈ​യി​ൽ...

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍ 

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ...

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ്...

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്കാരം ലഭിക്കുക....

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി...

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍...

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമം; ഹൊസക്കെരെഹള്ളി  ഫ്ലൈഓവർ ഉടൻ തുറക്കും

ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ...

സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക്; ഇന്നും നാളെയും കേരള, കര്‍ണാടക ആർടിസികള്‍ സ്പെഷൽ സർവീസ് നടത്തും

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക്...

Related News

Popular Categories

You cannot copy content of this page