മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ ദിനത്തില്‍ വൈകാരികമായി സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്.
‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം’ എന്നായിരുന്നു നന്ദനയുടെ പോസ്റ്റ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്നു അഡ്വ. വി.വി. പ്രകാശ്. 2700 വോട്ടുകള്‍ക്കാണ് വി.വി.പ്രകാശ് ഇടതുസ്വതന്ത്രനായിരുന്ന പി.വി.അന്‍വറിനോട് പരാജയപ്പെട്ടത്. ഫലം വരുന്നതിനു മൂന്നു ജിവസം മുമ്പാണ് വി.വി.പ്രകാശ് മരിക്കുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദിനത്തിലും നന്ദനെ അച്ഛനെ ഓർത്ത് സമൂഹ മാധ്യമത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ചിരുന്നു. ‘അച്ഛൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്, മിസ് യു അച്ഛാ’ എന്നായിരുന്നു മകളുടെ പോസ്റ്റ്. ഇവിടെ എല്ലായിടത്തും നിറഞ്ഞുനിന്ന അച്ഛന്റെ സാന്നിധ്യം ഇത്തവണ ഇല്ലായെന്നുള്ളത് സങ്കടകരമാണെന്നും ആദ്യത്തെ വോട്ട് അച്ഛനുവേണ്ടിയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്തശേഷം നന്ദന പറഞ്ഞിരുന്നു.
SUMMARY: VV Prakash’s daughter Nandana Prakash on Nilambur victory