
മലപ്പുറം: പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് മലപ്പുറം പണിക്കോട്ട് പടിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വിവാഹത്തിന് പായസം ഉണ്ടാക്കുമ്പോൾ അയ്യപ്പൻ തിളച്ച പായസത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.സരസ്വതിയാണ് അയ്യപ്പന്റെ ഭാര്യ. താഴെ ചേളാരി വെളിമുക്ക് എയുപി സ്കൂളിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അയ്യപ്പൻ.
SUMMARY: The person who was undergoing treatment for burns died.














