Wednesday, July 2, 2025
27.5 C
Bengaluru

വൈദ്യുതി മോഷണം; സംഭൽ എം.പിക്ക് 1.91 കോടി പിഴ

ലക്‌നോ: സംഭല്‍ ശാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്ത സംഭല്‍ എം പിക്കെതിരെ വൈദ്യുതി മോഷണക്കുറ്റം ആരോപിച്ച് യു പി വൈദ്യുതി വകുപ്പ്. 1.98 കോടി രൂപ പിഴ ചുമത്തി. സമാജ് വാദി പാര്‍ട്ടി എം പി. സിയ ഉര്‍റഹ്മാന്‍ ബര്‍ഖിനെതിരെയാണ് വീട്ടാവശ്യത്തിനായി വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് പിഴ ചുമത്തിയത്.

ആരോപണവിധേയനായ ബര്‍ഖ്, ജില്ലാ വൈദ്യുതി കമ്മിറ്റിയുടെ ചെയര്‍മാനാണ്. വൈദ്യുതി മോഷണ നിയമത്തിലെ 135 ആക്ട് പ്രകാരമാണ് ബര്‍ഖിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈദ്യുതി മോഷണം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എംപിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിന് എംപിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മീറ്റർ റീഡിങ്ങും എസി ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങളും പ്രവർത്തിക്കുന്നത് പരിശോധിക്കുന്നതിനായി വകുപ്പ് അധികൃതർ എംപിയുടെ വസതി സന്ദർശിച്ചിരുന്നു. 2 കിലോവാട്ടിന്റെ കണക്ഷനാണ് എംപി എടുത്തിട്ടുള്ളത്. എന്നാൽ ലോഡ് വരുന്നത് 16.5 കിലോവാട്ടാണ്. മാത്രമല്ല വീട്ടില്‍ 50 എല്‍ഇഡി ലൈറ്റുകള്‍, ഡീപ്പ് ഫ്രീസര്‍, മൂന്ന് സ്പ്ലിറ്റ് എസികള്‍, രണ്ട് ഫ്രിഡ്ജുകള്‍, കോഫീ മേക്കര്‍, വാട്ടര്‍ ഹീറ്ററുകള്‍, മൈക്രോവേവ് അവനുകള്‍ തുടങ്ങിയ വൈദ്യുതി കൂടുതല്‍ ആവശ്യമുള്ള ഉപകരണങ്ങളും കണ്ടെത്തി.

വീട്ടില്‍ 10 കിലോവാട്ടിന്റെ സോളാര്‍ പാനലും അഞ്ച് കിലോവാട്ടിന്റെ ജനറേറ്ററും ഉപയോഗിക്കുന്നുണ്ടെന്നും ഇതിലൂടെയാണ് കൂടുതൽ വൈദ്യുതി എടുക്കുന്നതെന്നും എംപിയുടെ വീട്ടുകാർ അറിയിച്ചു. എന്നാല്‍ വിശദമായ പരിശോധനയില്‍ സോളാർ പാനലുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി. കഴിഞ്ഞ ആറു മാസമായി എംപിയുടെ വസതിയിലെ വൈദ്യുത ബിൽ പൂജ്യമായിരുന്നു.

വര്‍ഷാന്ത്യത്തില്‍ പരിശോധിച്ച രേഖകളാണ് എം പിയുടെ വീട്ടിലെ അന്വേഷണത്തിലേക്ക് നയിച്ചതെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. എം പിയുടെ വീട്ടില്‍ എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവ ഉണ്ടായിരുന്നെങ്കിലും വൈദ്യുതിയുടെ ഉപഭോഗം പൂജ്യമായാണ് കാണിച്ചിരുന്നത്. തുടര്‍ന്ന് പഴയ മീറ്റര്‍ അഴിച്ച് പരിശോധനക്കയച്ചപ്പോള്‍ മീറ്ററില്‍ മാറ്റം വരുത്തിയതായി കണ്ടെത്തുകയായിരുന്നുവെന്ന് വൈദ്യുതി വകുപ്പ് വെളിപ്പെടുത്തി.
<BR>
TAGS : THEFT CASE | SAMBHAL
SUMMARY : Theft of electricity; Sambhal MP fined 1.91 crores

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360...

വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനെ...

കൂടത്തായി കേസ്: ജോളിയുടെ ഭര്‍ത്താവ് നല്‍കിയ വിവാഹമോചനഹര്‍ജി അനുവദിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളിക്കെതിരേ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ്...

കേരളീയം ഭാരവാഹികള്‍ 

ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ...

യുവ സന്യാസിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍...

Topics

നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി....

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് തുടരുന്നു

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന്...

ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 പേർ അറസ്റ്റിൽ

ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന...

വിജയനഗര സാമ്രാജ്യത്തിന്റ സാംസ്കാരിക വൈവിധ്യത്തിന് ആദരം ; സംഗീത പരിപാടി നാളെ

ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത...

ബെംഗളൂരു റൂറൽ ജില്ലയുടെ പേരുമാറ്റാൻ സർക്കാർ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നു മാറ്റാൻ...

വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം; 26 രോഗികളെ ഒഴിപ്പിച്ചു, രോഗികളും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം....

ചിന്നസ്വാമി ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന്...

കേരള ആര്‍ടിസി ബെംഗളൂരു, മൈസൂരു ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണ നമ്പറുകളില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ്‌ കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള...

Related News

Popular Categories

You cannot copy content of this page