വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

0
88

തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ട് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം. കനത്ത തിരയെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ നാല് പേര്‍ തിരിച്ച്‌ നീന്തിക്കയറി. സെബാസ്റ്റ്യനെ തിരച്ചുഴിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ ആരംഭിച്ചു. കോസ്റ്റല്‍ പോലീസ് സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

The boat overturned and the fisherman went missing

LEAVE A REPLY

Please enter your comment!
Please enter your name here