
തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി. മുബൈ പോലീസ് എന്ന വ്യാജേനയാണ് വെർച്വൽ അറസ്റ്റ് ഭീഷണി. വാട്സ് ആപ്പ് വഴിയാണ് സംഘം ബന്ധപ്പെട്ടത്. തിരുവഞ്ചൂരിൻ്റെ ആധാർ കാർഡും ഫോൺ നമ്പറും ഉപയോഗിച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ഇതിൽ മുബൈ പോലീസ് റജിസ്റ്റർ ചെയ്ത കേസിനേ തുടർന്നാണ് വെർച്വൽ അറസ്റ്റെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
വീഡിയോ കോളിലെത്തിയ പോലീസ് വേഷം അണിഞ്ഞ വ്യക്തിയേ കണ്ടപ്പോൾ തന്ന തട്ടിപ്പാണ് എന്ന വ്യക്തമായി എന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. സൈബർ സെൽ കേസിൽ അന്വേഷണം ആരംഭിച്ചതായി ഡിജിപി ഓഫീസിൽ നിന്നും അറിയിച്ചു.
SUMMARY: A virtual arrest scam has targeted former Kerala Minister Thiruvanchoor Radhakrishnan.














