ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ പ്രത്യേക ദൗത്യത്തിലൂടെയാണ് കൂട്ടിലാക്കിയത്. ആറുവയസ്സുള്ള ആൺ കടുവയെയാണ് പിടികൂടിയത്. പരിശീലനം ലഭിച്ച ആനകളുടെ സഹായത്തോടെയാണ് വനംവകുപ്പ് കടുവയെ കീഴടക്കിയത്.
ഈ പ്രദേശത്ത് കുറച്ചു ദിവസം മുമ്പ് തള്ളക്കടുവയേയും നാല് കുഞ്ഞുങ്ങളേയും കണ്ടെത്തിയിരുന്നു. ഇതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൂന്ന് ദിവസം താഹസിൽദാർ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പിടികൂടിയ കടുവയെ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലെ ഉൾകാട്ടിൽ വിട്ടയച്ചു.
SUMMARY: Tiger caught in residential area in Chamarajnagar














