യാത്രാ സമയം 1.15 മണിക്കൂർ; ബെംഗളൂരു–ചെന്നൈ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ തയാറാകുന്നു 

ബെംഗളൂരു: പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽപാതയുടെ രൂപരേഖയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ). കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ബെംഗളൂരു- ചെന്നൈ- ഹൈദരാബാദ് അതിവേഗ ഇടനാഴി. ഇതില്‍ 306 കിലോമീറ്റർ ദൈര്‍ഘ്യമുള്ള അതിവേഗ പാതയാണ് ബെംഗളൂരു-ചെന്നൈ റൂട്ടില്‍ നിര്‍മ്മിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ബെംഗളൂരുവിൽ നിന്ന് ഒരു മണിക്കൂർ 15 മിനിറ്റ് കൊണ്ട് ചെന്നൈയിലെത്താം. 350 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാനാകുന്ന ബുള്ളറ്റ് ട്രെയിൻ പാതയാണു നിർമിക്കുന്നത്.

ബെംഗളൂരുവിനും ചെന്നൈക്കും ഇടയില്‍ കർണാടകയിലെ ബയ്യപ്പനഹള്ളി, വൈറ്റ്ഫീൽഡ്, കോടിഹള്ളി, കോലാർ, ആന്ധ്രയിലെ ചിറ്റൂര്‍, തമിഴ്നാട്ടിലെ പരന്തൂർ, പൂനമല്ലി, ചെന്നൈ സെൻട്രല്‍ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. ഇതിൽ ബയ്യപ്പനഹള്ളിയും വൈറ്റ്ഫീൽഡും, ചെന്നൈ സെൻട്രലും ഭൂഗർഭ സ്റ്റേഷനുകളായിരിക്കും. ഇതിനു പുറമേ ആന്ധ്രയിലെ ചിറ്റൂർ മൊഗിലി ചുരത്തിലൂടെ കടന്നുപോകുന്ന 14.7 കിലോമീറ്ററും ഭൂഗർഭ പാതയായിരിക്കും. ബയ്യപ്പനഹള്ളിയിൽ ആറ് വരി ഭൂഗർഭ സ്റ്റേഷനാണ്  ആസൂത്രണം ചെയ്തിട്ടുള്ളതു. എല്ലാ ട്രെയിനുകളും നിർത്തുന്ന രണ്ട് ലൈനുകളുള്ള ഒരു ഇന്റർമീഡിയറ്റ് ഭൂഗർഭ സ്റ്റേഷനാണ് വൈറ്റ്ഫീഡില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ചെന്നൈ ടെർമിനലിലേക്ക് എത്തിച്ചേരുന്ന 3.87 കിലോമീറ്റർ ദൂരം, ബെംഗളൂരു ടെർമിനലിലേക്ക് എത്തിച്ചേരുന്ന 15.92 കിലോമീറ്റർ എന്നിവ ഭൂഗര്‍ഭ പാതയായിരിക്കും. കർണാടകയിലൂടെ 101 കിലോമീറ്ററും ആന്ധ്രയിലൂടെ 72 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 133 കിലോമീറ്ററുമാണ് പാത കടന്നുപോകുക.

രൂപരേഖ തയ്യാറാക്കിയ ശേഷം ടെൻഡറിലൂടെ നിയമിക്കപ്പെടുന്ന കൺസൾട്ടന്റ് കമ്പനിയാണ് ഭൂഗർഭ സ്റ്റേഷനുകൾ, തുരങ്കങ്ങൾ, വെന്റിലേഷൻ ഷാഫ്റ്റുകൾ, അടിയന്തര എക്സിറ്റുകൾ, കട്ട്-ആൻഡ്-കവർ വിഭാഗങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, വാട്ടർപ്രൂഫിംഗ് ക്രമീകരണങ്ങൾ, അനുബന്ധ സിവിൽ ഘടനകൾ എന്നിവയുടെ ആസൂത്രണവും വിശദമായ രൂപകൽപ്പനയും തയ്യാറാക്കുന്നത്. വയഡക്റ്റുകൾ, നദി പാലങ്ങൾ, സ്റ്റീൽ പാലങ്ങൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, സ്റ്റേഷൻ അപ്രോച്ച് വയഡക്റ്റുകൾ, ഡിപ്പോ അപ്രോച്ച് ലൈനുകൾ, അറ്റകുറ്റപ്പണി സൗകര്യങ്ങൾ, പ്രത്യേക പാലങ്ങൾ, റാമ്പുകൾ എന്നിവയുടെ വിശദമായ ഡിസൈനുകൾ തയ്യാറാക്കൽ കൺസൾട്ടൻസിയിൽ ഉൾപ്പെടുന്നു.  

ഇതിനു പുറമേ ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള അതിവേഗ റെയില്‍ പാതയുടെ പ്രാരംഭപ്രവര്‍ത്തങ്ങളും തുടങ്ങിയിട്ടുണ്ട്. മൊത്തം 760 കിലോമീറ്ററുള്ള ഈ പാത തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ്. തിരുപ്പതിയും ചിറ്റൂരും പ്രത്യേക പാത വഴി ഇതിനോട് ചേര്‍ക്കും  പാതയുടെ ഏറ്റവും കൂടുതല്‍ ഭാഗം ആന്ധ്രയിലാണ്, 518 കിലോമീറ്റര്‍. 180 കിലോമീറ്ററാണ് തെലങ്കാനയിലുള്ളത്. 62 കിലോമീറ്റര്‍ തമിഴ്‌നാട്ടിലും. മൊത്തം 18 സ്‌റ്റോപ്പുകളാണ് ഉള്ളതെങ്കിലും 9 സ്‌റ്റേഷനുകളും ആന്ധ്രയിലാണ് വരുന്നത്. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നാണ് പാതയുടെ തുടക്കം. ഗച്ചിബൗളിയിലോ നനക്രംഗുഡയിലോ ആദ്യ സ്‌റ്റോപ്പ് അനുവദിക്കും. ശംസാബാദ്, ഭാരത് സിറ്റി, ഡ്രൈ പോര്‍ട്ട്, ഹാലിയ, വഡനപള്ളി എന്നിവിടങ്ങളിലും സ്‌റ്റോപ്പ് ഉണ്ടാകും.

SUMMARY: Bengaluru-Chennai travel time 1.15 hours; High-speed rail project outline being prepared

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, വിജിന്‍ സെക്രട്ടറി

കോട്ടയം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും....

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 520...

സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം

ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

Related Articles

Popular Categories