യാത്രാ വിലക്ക് വിലക്ക് വ്യാപിപ്പിക്കാന്‍ ട്രംപ്; 36 രാജ്യങ്ങളെ കൂടി വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള വിദേശ പൗരന്‍മാരുടെ പ്രവേശന വിലക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഡോണൾഡ് ട്രംപ് സര്‍ക്കാര്‍. 36 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പട്ടികയില്‍ 25 ഓളം രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഘണ്ഡത്തില്‍ നിന്നുള്ളതാണെന്നാണ് വിവരം. അമേരിക്കയുടെ അടുത്ത പങ്കാളികളായ ഈജിപ്ത്, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന.

ജൂണ്‍ ആദ്യവാരത്തില്‍ പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനം നിഷേധിച്ചും ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്.

പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് വിസ വിലക്കുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കും എന്നാണ് വിവരം. പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച മെമ്മോ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പുവച്ച് അറിയിപ്പില്‍ രാജ്യങ്ങള്‍ക്ക് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ബുധനാഴ്ച മുതല്‍ ആണ് മെമ്മോ പ്രാബല്യത്തിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം റിപ്പോര്‍ട്ടുകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ അടുത്ത ഘട്ടമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

SUMMARY: Trump to expand travel ban; Report says 36 more countries may be banned

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി വാട്‌സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോള്‍ഫ്രീ നമ്പറും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റിങ് സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വാട്‌സ്‌ആപ്പിലൂടെ...

കേരളസമാജം ഈസ്റ്റ് സോണ്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ഹോസ്പിറ്റല്‍ ഹെന്നൂരിന്റെ സഹകരണത്തോടെ...

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച്‌ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി...

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം; എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം

കൊച്ചി: വിമാനയാത്രക്കിടെ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റില്‍. മലേഷ്യയിലെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പ്രവീണ്‍ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

ബെംഗളുരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി...

പത്താം ക്ലാസുകാരിക്ക് ലൈംഗിക പീഡനം; അച്ഛന്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കേസില്‍ പിതാവ്...

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120...

Related Articles

Popular Categories