തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. തുലാവര്‍ഷം എത്തുന്നതോടെ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഞായറാഴ്ചയോടെ ഇത് കേരള കര്‍ണാടക തീരത്തിന് സമീപം ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യതയുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരുന്നു.
SUMMARY: Tula Varshasam in Kerala within 24 hours; Heavy thunder and rain expected