
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ലോക്ഡൗണ്‍ ആര്‍ട്‌സ് വര്‍ക്‌സിന്റെ തുഷാഗ്‌നി നാടകം പ്രദര്‍ശിപ്പിച്ചു. വൈറ്റ്ഫീല്‍ഡ് ജാഗ്രിതി തിയേറ്ററില്‍ നടന്ന പ്രദര്‍ശനത്തിന് ശേഷം അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാരെയും ഉപഹാരം നല്‍കി ആദരിച്ചു.
കലാമൂല്യമുള്ള കലാ പ്രകടനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുക എന്നത് ബാംഗ്ലൂര്‍ കലാസാഹിത്യ വേദിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് നാടക അവതരണത്തിന് ശേഷം നടന്ന യോഗത്തില്‍ ബാംഗ്ലൂര്‍ കലാസാഹിത്യ വേദിയുടെ അധ്യക്ഷന്‍ ഹെറാള്‍ഡ് ലെനിന്‍ പറഞ്ഞു. മുന്‍ എം എല്‍ എ ഐവാന്‍ നിഗ്ലി, എല്‍ സി എ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം അബ്ദുള്‍ സലാം, ഡിജിഎം വി ജെ സതീഷ് ചന്ദ്രന്‍, കുന്ദലഹള്ളി കേരളസമാജം സെക്രട്ടറി അജിത് കോടോത്ത്, ഗീത ശശികുമാര്‍, വിജി കൊല്ലം എന്നിവര്‍ സംസാരിച്ചു. തുഷാഗ്‌നിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് അനില്‍ തിരുമംഗലമാണ്. നാടകത്തിന്റെ പത്താമത്തെ സ്റ്റേജ് പ്രദര്‍ശനമാണ് നടന്നത്.
SUMMARY: Tushagni Drama














