വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം

ലഖ്‌നൗ: ഡൽഹിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്രയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനമാണ് ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ടിഷ്യൂ പേപ്പറിലെ കുറിപ്പാണ് പരിഭ്രാന്തി പരത്തിയത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ടിഷ്യൂ പേപ്പറിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. രാവിലെ 8.46 ഓടെ എടിസിയിൽ സന്ദേശം ലഭിക്കുകയും തുടർന്ന് ഞായറാഴ്ച രാവിലെ 9.17 ഓടെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയുമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന എട്ട് കുഞ്ഞുങ്ങളും രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരും ഉൾപ്പെടെയുള്ള 230 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ, “പ്ലെയിൻ മെയിൻ ബോംബ്” എന്ന് ടിഷ്യു പേപ്പറിൽ കൈകൊണ്ട് എഴുതിയ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പരിശോധനകൾ പൂർത്തിയാക്കി വരികയാ‌ണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ലഖ്‌നൗ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Bomb threat; An IndiGo flight made an emergency landing with 230 passengers on board

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories