കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ – നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
SUMMARY: Two-year-old boy dies after falling into well














