
ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. പുലിയൂർ തോട്ടിയാട്ട് പളളിത്താഴെയില്‍ ടോംതോമസ്- ജിൻസി തോമസ് ദമ്പതികളുടെ മകൻ ആക്സ്റ്റണ്‍ പി തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുഞ്ഞിനെ കിടപ്പുമുറിയില്‍ ഇരുത്തിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്.
പിന്നീട് തിരികെവന്നപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Two-year-old dies after falling into bathroom bucket














