ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 145-ലധികം രാജ്യങ്ങളും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരിക്കുന്നു. ഫ്രാൻസ് തിങ്കളാഴ്ച (സെപ്റ്റംബർ 22) പലസ്തീനെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി അറേബ്യയുമായി സഹകരിച്ച് നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഈ പ്രഖ്യാപനം നടത്തുക.
SUMMARY: UK, Canada and Australia recognize Palestine as a state