ബെംഗളൂരു: സെൻട്രൽ ജയിലിലെ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. സഹിക്കാനാകാത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ആണ് ഇയാളുടെ വയറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
താന്‍ കല്ലു വിഴുങ്ങിയിട്ടുണ്ടെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞാണ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തിയത്. മരുന്നു കൊടുത്തെങ്കിലും വയറുവേദന കൂടി. ഇതേത്തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേയിൽ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയപ്പോൾ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.
ഒരിഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുളള മൊബൈൽ ഫോണാണ് പുറത്തെടുത്തത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ദൗലത്ത് ഖാനെതിരെ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ യുവാവ് മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിലാണ് പോലീസ്.അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന്.
SUMMARY: Unbearable stomach pain; Mobile phone removed from prisoner’s stomach