
ന്യൂദല്‍ഹി: 2026-2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലൊക്കെ കേരളത്തിന് കേന്ദ്രബജറ്റില്‍ അവഗണന ആയിരുന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തിയത് ഇത്തവണത്തെ പ്രതീക്ഷ നല്‍കുന്നു. ചുരുങ്ങിയപക്ഷം എയിംസെങ്കിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇ ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍പ്പാതയ്ക്കും ശബരി റെയില്‍വേ തുടങ്ങിയ പദ്ധതികള്‍ക്കും നീക്കിയിരിപ്പ് ഉണ്ടാവുമെന്നു പ്രതീക്ഷയുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ വേണമെന്നും റബറിന്റെ താങ്ങു വില ഉയയര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം പലപ്പോഴായി വെട്ടിക്കുറച്ച 21,000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നതാണ് കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.
രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്.
നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും.
SUMMARY: Union Budget tomorrow; Five states including Kerala have high expectations














