Monday, March 9, 2026
25 C
Bengaluru

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 കടന്നു

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം എട്ടാം ദിനത്തിലേക്ക്. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരുടെ എണ്ണം 2000 കടന്നു. 3000ലേറെ വീട്‌ തകര്‍ന്നു. പശ്ചിമേഷ്യയിൽ 200 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്‌ പറഞ്ഞു ലെബനോണിൽ ഇസ്രയേൽ ആക്രമണത്തിൽ 217 പേർ കൊല്ലപ്പെട്ടു. ഇറാനും തിരിച്ചടി തുടരുകയാണ്.

അതേസമയം, തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിലെ നിലോഫർ സ്‌ക്വയറിലെ സ്‌കൂളും ഇസ്രയേൽ ആക്രമിച്ചു. ഖമനേയിയുടെ ഭൂഗർഭ അറ തകർത്തെന്നും അവകാശപ്പെട്ടു. ഇറാന്റെ വ്യോമസേനയെ പൂർണമായും ഇല്ലാതാക്കിയെന്നും ഭൂരിഭാഗം മിസൈൽ ലോഞ്ചറുകളും തകർത്തെന്നും യുഎസ്‌ അവകാശപ്പെട്ടു.

ഇറാൻ ‘നിരുപാധികമായി കീഴടങ്ങാതെ’ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയോടും ഇസ്രായേലിനോടും സൗഹൃദം പുലർത്തുന്ന പുതിയൊരു നേതൃത്വത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദിവസങ്ങൾക്കുള്ളിൽ ഇറാന്‍റെ വ്യോമമേഖല പൂർണ നിയന്ത്രണത്തിലാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലൈൻ ലെവിറ്റ് വ്യക്തമാക്കി.
SUMMARY: US intensifies attacks on Iran, death toll passes 1332

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പനമരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വയനാട്: വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്‌നാട്ടിലെ ഡെങ്കനിക്കോട്ടയ്ക്ക്...

അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്; സംഭവം മലപ്പുറത്ത്

മലപ്പുറം: നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് തോട്ടപൊയിൽ അങ്കണവാടിയിൽ നിന്ന് മൂർഖൻ...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ...

Topics

ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്‌നാട്ടിലെ ഡെങ്കനിക്കോട്ടയ്ക്ക്...

ലോ​കാ​യു​ക്ത റെ​യ്ഡ്; ബി.​ഡി.​എ ഉ​ദ്യോ​ഗ​സ്ഥ​ന്റെ 3.19 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി

ബെംഗ​ളൂ​രു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോ​കാ​യു​ക്ത നടത്തിയ റെ​യ്ഡി​ൽ...

ജൂ​നി​യ​ർ എ​ൻ​ടി​ആ​റിനെ കാ​ണാ​ൻ ആ​രാ​ധ​ക​ർ ഇ​ര​ച്ചു ക​യ​റി; പോ​ലീ​സ് ലാ​ത്തി വീ​ശി

ബെംഗ​ളൂ​രു:​ തെ​ലു​ങ്ക് ന​ട​ൻ ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ന്ദ​മു​രി താ​ര​ക രാ​മ​റാ​വു​വി​നെ...

ബെംഗളൂരു പെരിന്തൽമണ്ണ റൂട്ടില്‍ കേരള ആർടിസിയുടെ വാരാന്ത്യ സർവീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പെരിന്തൽമണ്ണയിലേക്ക് വാരാന്ത്യ സൂപ്പർഫാസ്റ്റ് സ്പെഷൽ ബസ് സർവീസുമായി...

ബെംഗളൂരുവിൽ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കനകപുര റോഡില്‍ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് മൂന്ന് യുവാക്കൾ...

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

പഴകിയ സാ​മ്പാ​ർ ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി തർക്കം; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴകിയ സാമ്പാർ ചൂടാക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയില്‍

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ...

Related News

Popular Categories

You cannot copy content of this page