ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍ ഉള്‍പ്പടെ 11പേർ മരിച്ചു. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബീന (35), കാജല്‍ (22), മഹാക് (12), ദുർഗേഷ്, നന്ദിനി, അങ്കിത്, ശുഭ്, സഞ്ജു വർമ, അഞ്ജു, അനുസൂയ, സൗമിയ എന്നിവരാണ് മരിച്ചത്.
സീഗാവ്-ഖരഗൂപൂർ റോഡില്‍ മൂർഗഞ്ച് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. 15പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സരയു കനാലിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Car falls into canal, 11 dead