ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച “വർണ്ണങ്ങൾ 2026” ഓണാഘോഷം കൊത്തന്നൂർ സാം പാലസിൽ ആഘോഷപൂർവ്വം നടന്നു. പരിപാടിയുടെ ഭാഗമായി നിർധനരായ ഏഴ് യുവതീ യുവാക്കളുടെ സമൂഹവിവാഹം, പഠനസഹായം, ചികിത്സാസഹായം എന്നിവ നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20-ഓളം യുവതീ യുവാക്കളുടെ സമൂഹവിവാഹത്തിന് കൊത്തന്നൂർ സോൺ നേതൃത്വം നൽകി.
മഞ്ജുള അരവിന്ദ് ലിംബാവലി (എം.എൽ.എ., മഹാദേവപുര), ശ്രീ. ബി. എ. ബസവരാജ് (എം.എൽ.എ., കെ. ആർ. പുരം), .ബിജു ടി. എൽ.(സൗത്ത് ഏരിയ മാനേജർ, ജോസ് ആലുക്കാസ്), ചന്ദ്രകാന്ത് കൊനിഡാല (എം. ഡി. , നവ ജ്യോതി), ശ്രീ.എ. ആർ. രാജേന്ദ്രൻ, കെ. പി. ശശിധരൻ, സന്തോഷ് തൈക്കാട്ടിൽ, മഞ്ജുനാഥ്, ടോണി കടവിൽ, ദിവ്യാ രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലിനോടുള്ള ആദരസൂചകമായ “ലാലേട്ടാ, എസ്.കെ.കെ.എസ് വിളിക്കുന്നു” ട്രിബ്യൂട്ട്, ശിങ്കാരിമേളം, ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

SUMMARY:“Varnangal 2026” Onam celebration organized by the Suvarna Karnataka Kerala Samajam (SKKS) Kothanur Zone.
















