ബെംഗളൂരു: ചന്ദാപുര ആനേക്കൽ റോഡിലെ വിബിഎച്ച്‌സി വൈഭവയിലെ നന്മ മലയാളി സാംസ്കാരികസംഘം സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ നടക്കും. 23-ന് രാവിലെ ഒൻപത് മുതൽ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ്. വൈകീട്ട് മൂന്നിന് ഉദ്ഘാടനവും ഭദ്രദീപം തെളിയിക്കലും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. രാത്രി ഡിജെയും മിനി ഓണസദ്യയുമുണ്ടാകും.
രണ്ടാം ദിനമായ 24-ന് രാവിലെ ആറിന് സൺറൈസ് മാരത്തൺ. തുടർന്ന് പൂക്കളം-രംഗോലി മത്സരങ്ങൾ. സാംസ്കാരിക യാത്രയായി മഹാബലിയുടെ കടന്നുവരവ്, തിരുവാതിരക്കളി, ഓണപ്പാട്ട് എന്നിവ അരങ്ങേറും. ഉച്ചയ്ക്ക് 12-ന് ഓണസദ്യയും തുടർന്ന് കായിക മത്സരങ്ങളും. വൈകീട്ട് നാലുമുതൽ രാത്രി 10 വരെ വിവിധ സാംസ്കാരികപരിപാടികളുണ്ടാകും.
SUMMARY: VBHC Vaibhav Onam celebrations on August 23rd and 24th