
ബെംഗളൂരു: ഓഫിസില്‍ ഔദ്യോഗിക യൂണിഫോമില്‍ യുവതികളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി ഡോ കെ രാമചന്ദ്ര റാവുവിന് സസ്പെൻഷൻ. വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് കെ.രാമചന്ദ്രറാവുവിനെതിരെ നടപടി എടുത്തത്. ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ രാമചന്ദ്രറാവുവിനെതിരെ സിദ്ധരാമയ്യ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റാവു (59) നിലവില്‍ സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഡിജിപിയാണ്. അതേസമയം വീഡിയോ കെട്ടിച്ചമച്ചതാണെന്ന് റാവു പറഞ്ഞു.
ഇത് ആദ്യമായല്ല കെ രാമചന്ദ്ര റാവു വിവാദങ്ങളിൽ അകപ്പെടുന്നത്. റാവുവിന്റെ വളർത്ത് മകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവുവിന് എതിരെ വിവാദങ്ങൾ ഉയർന്നിരുന്നു.
SUMMARY: Video controversy; DGP Ramachandra Rao suspended














