ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. പ്രത്യയശാസ്ത്ര ശത്രുക്കളുമായോ വിഭാഗീയ ശക്തികളുമായോ നേരിട്ടോ അല്ലാതെയോ ഒരിക്കലും സഖ്യം പാടില്ലെന്ന പ്രമേയവുംടിവികെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു.
‘പ്രത്യയശാസ്ത്ര ശത്രുക്കളുമായും വിഭാഗീയ ശക്തികളുമായും നേരിട്ടോ അല്ലാതെയോ സഖ്യമില്ല. ബിജെപി ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നു, രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളർത്താൻ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ഇത്തരം വിഷലിപ്തമായ ശ്രമങ്ങള്‍ മറ്റെവിടെയെങ്കിലും ചെലവാകും, എന്നാല്‍ തമിഴ്നാട്ടില്‍ അത് നടക്കില്ല’ യോഗത്തില്‍ വിജയ് പറഞ്ഞു.
SUMMARY: Vijay is the CM candidate; TVK officially announces it