Sunday, July 6, 2025
25.4 C
Bengaluru

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. തീരുമാനം എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും വിരാട് കോഹ്ലി പറഞ്ഞു. രോഹിത് ശർമക്ക് പിന്നാലെയാണ് കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ കോഹ്ലി നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയായിരുന്നു കോഹ്ലി.

68 ടെസ്റ്റുകളിലാണ് ഇന്ത്യയെ ടെസ്റ്റിൽ കോഹ്ലി നയിച്ചത് ഇതിൽ 40 എണ്ണത്തിലും ഇന്ത്യ ജയിക്കുകയുണ്ടായി. ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയിപ്പിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡും കോഹ്ലിയുടെ പേരിലാണ്. ടെസ്റ്റിൽ 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ച താരം 9230 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനായാണ് 36 കാരനായ കോഹ്‌ലി വിരമിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ എന്നിവർക്ക് പിന്നിലാണ് താരം.

2011 ൽ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായി വെറും രണ്ട് മാസങ്ങൾക്ക് ശേഷം, വെസ്റ്റ് ഇൻഡീസിനെതിരെ ജമൈക്കയിൽ നടന്ന മത്സരത്തിലാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2019 ൽ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റൺസാണ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ.

TAGS: SPORTS | VIRAT KOHLI
SUMMARY: Virat kohli announces retirement from test cricket

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ്...

കോഴിക്കോട് കളിക്കുന്നതിനിടെ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങി; നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്സ്

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന്...

നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക്...

കർണാടക ബിജെപിയിലെ വിഭാഗീയത; സംസ്ഥാന പര്യടനത്തിന് മുതിർന്ന നേതാക്കൾ

ബെംഗളൂരു: ബിജെപി കർണാടക ഘടകത്തിലെ വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന പര്യടനത്തിന് മുതിർന്ന...

ദേശീയ പാതയിലെ തുരങ്കം, പാലം ടോള്‍ പകുതിയായി കുറയും; ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത​ക​ളി​ലെ ചില ഭാഗങ്ങളിലുള്ള തു​ര​ങ്ക​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍, മേ​ൽ​പാ​ല​ങ്ങ​ൾ, അ​ടി​പ്പാ​ത​ക​ൾ​പോ​ലു​ള്ള ഘ​ട​ന​ക​ളു​ള്ള...

Topics

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ...

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

ബെംഗളൂരുവിൽ ഈയാഴ്ച മഴയ്ക്കും കാറ്റിനും സാധ്യത, താപനില കുറയും

ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ഏഴു വയസുകാരിയെ പീഡിപ്പിച്ചു: മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഏഴു വയസുകാരിയെ പീഡിപ്പി കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബാഗൽകുണ്ടെയിൽ...

കർണാടക ആർടിസി ബസിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച്...

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ...

Related News

Popular Categories

You cannot copy content of this page